തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിലുള്ള റോഡുകൾ ഇനി അത്രവേഗം വെട്ടിപ്പൊളിക്കാനാകില്ല. റോഡ് വെട്ടിപ്പൊളിക്കാൻ എംഎൽഎ ഉൾപ്പെട്ട സമിതിയും അനുമതി നിർബന്ധമാക്കി. സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ കൂടി ഉൾപ്പെടുന്നതാണ് സമിതി.
പൊതുമരാമത്ത് റോഡുകളിൽ കേബിൾ സ്ഥാപിക്കുന്നതിനും പൈപ്പ് ഇടുന്നതിനുമുള്ള അനുമതി നൽകാനുള്ള സമിതി രൂപീകരിച്ചാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. സ്ഥലം എം.എൽ.എ അധ്യക്ഷനായാണ് പ്രത്യേക സമിതി രൂപീകരിക്കേണ്ടതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
പൊതുമരാമത്ത് വിഭാഗം എഞ്ചിനിയർമാരും ഈ സമിതിയിൽ ഉണ്ടാകും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ