കാഞ്ഞങ്ങാട്: എം.ഡി.എക്‌സ്-റജിനിക്‌സ് ലാബില്‍ നിന്ന് അകാരണമായി പിരിച്ചുവിടപ്പെട്ട തൊഴിലാളിയെ തിരിച്ചെടുക്കണമെന്ന് കാസര്‍കോട് ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ ഫാര്‍മസി എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗം തീരുമാനിച്ചു.
പരിപാടി വിജയിപ്പിക്കണമെന്ന് ആശുപത്രി ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു. ആഗസ്ത് 18 ന് കാഞ്ഞങ്ങാട് പി.സ്മാരക ഹാളില്‍ നടക്കുന്ന ജില്ലാസമ്മേളനം വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു.
യോഗത്തില്‍ പ്രസിഡണ്ട് എ.മാധവന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം വി.വി. പ്രസന്നകുമാരി, എം.ബാബു, കെ.കമലാക്ഷന്‍, സി.ശോഭലത, വി.എസ്.മധു, കെ.സുനില്‍കുമാര്‍, ടി.വിനീത, കെ. വി. ഭാസ്‌ക്കരന്‍, കെ.ഉല്ലാസ്, വി.കെ.രജനി, പി.സ്മിത, ഇ.സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments