പട്‌ളത്തെ മാധവന്‍ വൈദ്യര്‍ക്കെതിരെ പോലീസില്‍ പരാതി

പട്‌ളത്തെ മാധവന്‍ വൈദ്യര്‍ക്കെതിരെ പോലീസില്‍ പരാതി

പരപ്പ:  പട്‌ളത്തെ മാധവന്‍ വൈദ്യര്‍ക്കെതിരെ പോലീസില്‍ പരാതി. കുണിയ ചെരുമ്പയിലെ ഹസ്സന്‍ തങ്ങളുടെ മകന്‍ എ.എച്ച്.ഹാഷിമാണ് മാധവന്റെ വ്യാജ ചികിത്സയ്‌ക്കെതിരെ ജില്ലാ പോലീസ് സൂപ്രണ്ട് റീജിയണല്‍ ഡ്രഗ് കണ്‍ട്രോളര്‍ (ആയുര്‍വേദം ) കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കാഞ്ഞങ്ങാട്, ജില്ലാ കളക്ടര്‍ കാസര്‍കോട്, ഡി.വൈ.എസ്.പി കാഞ്ഞങ്ങാട് എന്നിവര്‍ക്ക് പരാതി സമര്‍പ്പിച്ചത്.
ഹാഷിമിന്റെ പിതാവ് ചെരുമ്പയിലെ ഹസന്‍തങ്ങള്‍ എന്‍ഡോസള്‍ഫാന്‍ രോഗബാധിതനാണ്. മാധവനില്‍ നിന്നും മെച്ചപ്പെട്ട ചികിത്സകിട്ടുമെന്ന വിശ്വാസത്തില്‍ തങ്ങള്‍ മാധവനെ സമീപിച്ച് മരുന്നുവാങ്ങി. ദേഹത്ത് ഏഴുദിവസം പുരട്ടാന്‍ മാധവന്‍ എണ്ണ നല്‍കി. രണ്ടുദിവസമായപ്പോള്‍ തന്നെ ഹസന്‍ തങ്ങളുടെ ശരീരത്തില്‍ വല്ലാത്ത ചൊറിച്ചില്‍ അനുഭവപ്പെട്ടു. മൂന്നാംദിവസമായപ്പോഴേക്കും ശരീരത്തില്‍ വ്രണം രൂപപ്പെട്ടു. തുടര്‍ന്ന് ആഴ്ചകളോളമുള്ള വിദഗ്ധ ചികിത്സയിലൂടെയാണ് ഹസന്‍ തങ്ങള്‍ സുഖം പ്രാപിച്ചത്. ഇത്തരത്തില്‍ നിരവധി ആളുകള്‍ക്കാണ് മാധവന്റെ ചികിത്സയെ തുടര്‍ന്ന് മംഗലാപുരത്തുവരെ പോയി വിദഗ്ധ ചികിത്സതേടിയത്. മാധവന്റെ ചികിത്സയ്ക്ക് വിധേയരായവരും പിന്നീട് വിദഗ്ധ ചികിത്സയിലൂടെ സുഖം പ്രാപിച്ച കൂടുതല്‍ പേര്‍ വൈകാതെ നിയമനടപടികള്‍ തുടങ്ങും. മാധവനെ രംഗത്തിറക്കിയവരെയാണ് പിടികൂടേണ്ടത്.

Post a Comment

0 Comments