രാഹുല്‍ ഗാന്ധിയുടെ അനുവാദമില്ലാതെ അഗസ്ത്യന്‍മൂഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനത്തിന്റെ ഫ്ളക്‌സില്‍ പടം വെച്ചത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. എന്നാല്‍ ഫ്ളക്‌സിനെച്ചൊല്ലി കേരളത്തില്‍ വിവാദം കൊഴുക്കുമ്പോഴാണ് ക്ഷണത്തിന് നന്ദി പറഞ്ഞ് രാഹുലിന്റെ കത്ത്.
അപ്രതീക്ഷിതമായ ആവശ്യമുള്ളതുകൊണ്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ പറയുന്നു. വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗമെന്ന നിലയില്‍ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ എല്ലാ പദ്ധതികള്‍ക്കും പിന്തുണയുണ്ടാകും. പദ്ധതി നല്ല രീതിയില്‍ പുരോഗമിക്കുന്നതില്‍ സന്തോഷമുണ്ട്. റോഡ് നവീകരണത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന സര്‍ക്കാരിനെ കത്തില്‍ അഭിനന്ദിക്കുകയും ചെയ്യുന്നു.
രാഹുലിനെ പരിപാടിക്ക് ക്ഷണിക്കാതെ ബോര്‍ഡില്‍ പടം വെച്ചെന്ന ആരോപണമുയര്‍ന്നപ്പോള്‍ തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ് ക്ഷണക്കത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ജോര്‍ജ് എം തോമസ് തന്നെയാണ് രാഹുലിന്റെ കത്തും പുറത്തുവിട്ടത്. എംഎല്‍എയെക്കൂടാതെ പി.ഡബ്ല്യു.ഡി എഞ്ചിനീയറും ഉദ്ഘാടനത്തിന് ക്ഷണിച്ചതായും കത്തില്‍ പറയുന്നുണ്ട്.
0 Comments