കോട്ടച്ചേരി മേല്‍പാലം: ഫണ്ട് പാസാക്കിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും

കോട്ടച്ചേരി മേല്‍പാലം: ഫണ്ട് പാസാക്കിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും

കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പാല പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ഫണ്ട് പാസക്കിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനായി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ മന്ത്രിമാരെ കാണാന്‍ തീരുമാനിച്ചു. മേല്‍പാല പ്രവര്‍ത്തിക്കെതിരെയ ഉയര്‍ന്ന് വന്ന അഴിമതിയാരോപണം യോഗം തള്ളികളഞ്ഞു. യോഗം ആക്ഷന്‍ കമ്മിറ്റിയില്‍ പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു. യോഗം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ എ ഹമീദ് ഹാജി സ്വാഗതം പറഞ്ഞു. എച്ച് ശിവദത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ എല്‍ സു ലൈഖ, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി, സൂറുര്‍ മൊയ്തു ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments