ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം; പികെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ജലീല്‍

ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം; പികെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ജലീല്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്ർ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ പരിഹാസവുമായി മന്ത്രി കെടി ജലീല്‍. തനിക്കെതിരായി നല്‍കിയ കേസ് ഫിറോസ് പിന്‍വലിച്ചതിന് പിന്നാലെയാണ് ജലീല്‍ പരിഹാസവുമായി രംഗത്ത് എത്തിയത്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിൽ ജനറൽ മാനേജർ ആയി കെ ടി അദീപിനെ നിയമിച്ചത് ക്രമവിരുദ്ധമാണെന്ന് പറയാമെങ്കിലും അഴിമതി ആണെന്ന് പറയാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഫിറോസിന്‍റെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്ന ആരോപണത്തിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

ഇതിനു പിന്നാലെയാണ് ഹർജി പിൻവലിക്കാനുള്ള അപേക്ഷ ഫിറോസ് കോടതിയിൽ സമർപ്പിച്ചത്. നിയമപോരാട്ടം നിര്‍ത്തില്ലെന്നും പോരായ്മകള്‍ പരിഹരിച്ച പുതിയ ഹര്‍ജി നല്‍കുമെന്ന് പികെ ഫിറോസ് വ്യക്തമാക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ രൂക്ഷമായ പരിഹാസമാണ് ഫേസ്ബുക്കിലൂടെ യൂത്ത് ലീഗ് നേതാവിനെതിരെ കെടി ജലീല്‍ നടത്തുന്നത്. എന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിക്കുകയും വഴിയിൽ തടഞ്ഞ് അപകീർത്തിപ്പെടുത്തുകയും ചെയ്ത മുസ്ലിം യൂത്ത് ലീ ഗ, മര്യാദയുടെ അംശം അവരുടെ ദേഹത്തെവിടെയെങ്കിലും അവരറിയാതെ ഒട്ടിപ്പിടിച്ചിരിപ്പുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയുകയാണ് വേണ്ടതെന്ന് കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

Post a Comment

0 Comments