മഴ കാറ്റ് കൊണ്ടുപോയി, ഇനി പ്രതീക്ഷ ഓഗസ്റ്റില്‍ ; മഴ സാധാരണയില്‍ കൂടുതലുണ്ടാകുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രചവനം

മഴ കാറ്റ് കൊണ്ടുപോയി, ഇനി പ്രതീക്ഷ ഓഗസ്റ്റില്‍ ; മഴ സാധാരണയില്‍ കൂടുതലുണ്ടാകുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രചവനം

കൊച്ചി/തൊടുപുഴ : മഴക്കുറവിന് കാരണം കാറ്റിന്റെ ഗതിമാറ്റം. മഴമേഘങ്ങളെ വഹിക്കുന്ന കാറ്റ് കിഴക്കോട്ടു ഗതിമാറിയതാണ് കാലവര്‍ഷത്തെ ദുര്‍ബലമാക്കിയത്. പസഫിക് സമുദ്രത്തില്‍ ചൂടേറ്റുന്ന എല്‍നിനോ പ്രതിഭാസത്തെത്തുടര്‍ന്നാണ് കാറ്റിന്റെ ഗതിമാറ്റം. കേരള-കര്‍ണാടക തീരത്തിനു സമാന്തരമായി അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ പാത്തി കാറ്റിനെ വടക്കോട്ടു തിരിച്ചതും തിരിച്ചടിയായി.

മണ്‍സൂണിന്റെ തുടക്കമാസമായ ജൂണില്‍ 46 ശതമാനവും ഈ മാസം ഇതുവരെ 23 ശതമാനവുമാണു മഴക്കുറവ്. വരും ദിവസങ്ങളില്‍ മഴയുണ്ടാകുമെങ്കിലും കനക്കില്ല. എന്നാല്‍, ഓഗസ്റ്റില്‍ മഴ സാധാരണയില്‍ കൂടുതലുണ്ടാകുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രചവനം. അതേസമയം വടക്കന്‍ കേരളത്തില്‍ അടുത്ത മൂന്നുദിവസം ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ റഡാര്‍ ഗവേഷണ കേന്ദ്രം പറയുന്നു.വരും ദിവസങ്ങളില്‍ പെയ്യുന്ന മഴകൊണ്ട് ജൂെലെയില്‍ ഇതുവരെയുണ്ടായ മഴക്കുറവ് നികത്തുമെന്നും കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 12 ശതമാനം വെള്ളം മാത്രമാണുള്ളത്. 491.639 ദശലക്ഷം യൂണിറ്റ് െവെദ്യുതികൂടി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമേ ഉള്ളിത്. 9.46 ദശലക്ഷം യൂണിറ്റാണ് ദിനംപ്രതിയുള്ള ആഭ്യന്തര ഉല്‍പാദനം. ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് നാലു മില്ലി മീറ്റര്‍ മഴ ലഭിച്ചു. മൂലമറ്റത്ത് െവെദ്യുതി ഉല്‍പാദനവും കുത്തനെ കുറച്ചതിനാല്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. 2305.66 അടിയാണ് ഇന്നലത്തെ ജലനിരപ്പ്.

Post a Comment

0 Comments