'സൂക്ഷിക്കുക' രാജ്യത്ത് വ്യാജ യൂണിവേഴ്‌സിറ്റികള്‍ 23; ഒന്ന് കേരളത്തില്‍ നിന്നും

'സൂക്ഷിക്കുക' രാജ്യത്ത് വ്യാജ യൂണിവേഴ്‌സിറ്റികള്‍ 23; ഒന്ന് കേരളത്തില്‍ നിന്നും


ന്യൂഡല്‍ഹി: രാജ്യത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 23 വ്യാജ സര്‍വകലാശാലകളുടെ പട്ടിക യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) പുറത്തുവിട്ടു. ഈ സ്ഥാപനങ്ങളില്‍ പ്രവേശനം തേടരുതെന്നു വിദ്യാര്‍ത്ഥികള്‍ക്കു മുന്നറിയിപ്പു നല്‍കി. നേരത്തെയും ഇതുപോലെ വ്യാജ യൂണിവേഴ്‌സിറ്റികളുടെ വിവരങ്ങള്‍ യുജിസി പുറത്തുവിട്ടിരുന്നു.

23 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയാണ് പട്ടികയിലുള്‍പ്പെട്ടത്. ഒരുയൂണിവേഴ്‌സിറ്റിയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയാണിത്. എട്ട് യൂണിവേഴ്‌സിറ്റികള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ്. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഓരോ വ്യാജ യൂണിവേഴ്‌സിറ്റികളും പട്ടികയിലുണ്ട്.

2005-2006 ല്‍ യുജിസി പുറത്തിറക്കിയ വ്യാജ യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 14 യൂണിവേഴ്‌സിറ്റികള്‍ പുതുക്കിയ പട്ടികയിലുമുണ്ട്.

Post a Comment

0 Comments