കേരളത്തിൽ 14 പാർക്കിങ് പ്ലാസകൾക്ക് കേന്ദ്ര സർക്കാർ അനുമതി

കേരളത്തിൽ 14 പാർക്കിങ് പ്ലാസകൾക്ക് കേന്ദ്ര സർക്കാർ അനുമതി

തിരുവനന്തപുരം: കേരളത്തിലെ രൂക്ഷമായ പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി പാർക്കിങ് പ്ലാസകൾ വരുന്നു. സംസ്ഥാനത്ത് 14 സ്ഥലങ്ങളിലാണ് പാർക്കിങ് പ്ലാസകൾ സ്ഥാപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതായി ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി ലോക്സഭയിൽ പറഞ്ഞു. മോട്ടോർ വാഹന ഭേദഗതി ബില്ലിൻമേലുള്ള ചർച്ചയുടെ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന നഗരങ്ങൾ ഉൾപ്പടെ 14 സ്ഥലങ്ങളിൽ പാർക്കിങ് പ്ലാസകൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ വാഹന പാർക്കിങ് രൂക്ഷമായ പ്രശ്നമായി മാറുന്നുണ്ട്. അനധികൃതമായ പാർക്കിങ് ഗതാഗതകുരുക്ക് വർദ്ധിക്കാനും കാരണമാകുന്നുണ്ട്. കേരളത്തിലെ മറ്റ് പട്ടണങ്ങളിലും പാർക്കിങ് പ്രശ്നം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് പാർക്കിങ് പ്ലാസ എന്ന ആശയവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്.

Post a Comment

0 Comments