ഹോസ്ദുർഗ് ഗവ.ഹയർ സെക്കന്ററി സ്ക്കൂളിന് ബെസ്റ്റ് പി.ടി.എ.അവാർഡ്

ഹോസ്ദുർഗ് ഗവ.ഹയർ സെക്കന്ററി സ്ക്കൂളിന് ബെസ്റ്റ് പി.ടി.എ.അവാർഡ്

         കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ നൂറ്റി ഇരുപതോളം സെക്കണ്ടറി സ്കൂളുകളിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹൊസ്ദുർഗ് ഗവ.ഹയർ സെക്കന്ററി സ്കൂളിന്. ശതാബ്ദി പിന്നിട്ട ജനഹൃദയങ്ങളിൽ ബോർഡ് സ്കൂൾ എന്നറിയപ്പെടുന്ന നഗരഹൃദയത്തിലെ പൊതു വിദ്യാലയത്തിന് കൈവന്ന നേട്ടം മുൻവർഷത്തെ വ്യത്യസ്തയാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിനെ മികവിൽ എത്തിച്ചത്.

ഹൈസ്കൂൾ ഹയർ സെക്കന്ററി തലത്തിലെ ഉന്നത വിജയവും ഹയർ സെക്കന്ററിയിൽ +2 വിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയമാണിത്. ഈ വർഷം ജില്ലയിൽ തന്നെ 131 വിദ്യാർത്ഥികൾ ഹൈസ്കൂൾ ക്ലാസുകളിൽ പ്രവേശനം നേടി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് മാറ്റുകൂട്ടി. ഹയർ സെക്കണ്ടറി ബിൽഡിംഗ് പി.ടി.എ യുടെ നേതൃത്വത്തിൽ ഒന്നര ലക്ഷം രൂപ ചെലവഴിച്ച് പെയിന്റിങ് ജോലികൾ പൂർത്തിയാക്കി.

ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തിൽ മഹാത്മജിയടെ പൂർണകായ ശില്പം ഒരുക്കി പി.ടി.എ ജനശ്രദ്ധ നേടി. ആൺ കുട്ടികൾക്ക് രണ്ടര ലക്ഷം രൂപ ചിലവഴിച്ച് ശുചിത്വ ശൗചാലയ സൗകര്യമൊരുക്കി. ബോർഡ് മേറ്റ് എന്ന വ്യത്യസ്തമായ സ്കൂൾ ഡയറി മുഴുവൻ കുട്ടികൾക്കും അച്ചടിച്ച് വിതരണം ചെയ്തു.

പി.ടി.എ യുടെ സജീവമായ ഇടപെടലിലൂടെ പൂർവ്വ വിദ്വാർത്ഥി സംഘടന സജീവമാകുകയും സ്കൂൾ പ്രവേശന കവാട നിർമ്മാണത്തിന് നാല് ലക്ഷത്തിന്റെ പ്രോജക്ട് തയ്യാറാക്കി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.നഗരത്തിലെ സമ്പൂർണ്ണ ശുചിത്വ വിദ്യാലയമാക്കി മാറ്റുന്നതിൽ നേതൃത്വം കൊടുത്തു.നിരവധി വാഷ് ബെയ്സിനുകൾ നിർമ്മിച്ച് ശുചിത്വ പ്രവർത്തനങ്ങൾക്ക് സഹായമൊരുക്കി. ഒരു കോടി അറുപത്തിയെട്ടു ലക്ഷത്തിന്റെ ഹയർ സെക്കൻററി ഡയരക്ടറേറ്റ് അനുവദിച്ച കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ ത്വരിതപെടുത്തുന്നതിൽ പി.ടി.എ കാര്യമായ പങ്ക് വഹിച്ചു.

മന്ത്രി ഇ.ചന്ദ്രശേഖരൻ അനുവദിച്ച ഒരു കോടിയുടെ നിർമ്മാണ പദ്ധതിയുടെ പ്രാരംഭ നടപടികൾ ആയിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭയുടെ പൊതു വിദ്യാലയമായ ഹൊസ്ദുർഗ് ഹയർ സെക്കന്ററി സ്കൂളിന് പഴയ കെട്ടിട നവീകരണത്തിനായി എസ്.എസ്.എ യിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ ലഭ്യമാക്കുന്നതിൽ പി.ടി.എ യുടെ സജീവ ഇടപെടൽ ഉണ്ടായി.സ്‌കൂൾ നവീകരണം പൂർത്തീകരിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ അനുവദിച്ച പതിമൂന്ന് ലക്ഷത്തിന്റെ ഹാളും അനുബന്ധ സൗകര്യങ്ങൾക്കുമുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചു.

സ്കൂൾ മൈതാനംആധുനിക രീതിയിലുള്ള സ്‌റ്റേഡിയമാക്കി മാറ്റാമെന്ന് നഗരസഭ ചെയർമാൻ ഉറപ്പു നല്കിയിട്ടുണ്ട്. പച്ചപ്പും പരിസ്ഥിതി സൗഹൃദാന്തരീക്ഷവുള്ള ജില്ലയിലെ പ്രമുഖ വിദ്യാലയമാണിത്.
ജില്ലയിലെ മികച്ച വിദ്യാലയമായി ഉയർന്നു വരുന്ന ഹൊസ്ദുർഗ് ഗവ.ഹയർ സെക്കന്ററി സ്കൂളിന് ബെസ്റ്റ് പി.ടി എ അവാർഡ് കുതിച്ചു ചാട്ടത്തിന് കളമൊരുക്കുമെന്ന് പി.ടി.എ.പ്രസിഡണ്ട് വി.മധുസൂദനൻ, പ്രിൻസിപ്പൽ എ വി സുരേഷ്ബാബു, ഹെഡ്മാസ്റ്റർ എം വി രാധാകൃഷ്ണൻ, പി ടി എ അവാർഡിന് നേതൃത്വം നൽകിയ സുകുമാരൻ പെരിയച്ചൂർ, രാജേഷ് ഓൾനടിയൻ എന്നിവർ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments