കാസർകോട്: സെപ്തംബർ 13, 14, 15 തീയതികളിൽ കാസർകോട് വെച്ചു കാസർകോടിനൊരിടം കൂട്ടായ്മ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായുള്ള ഹൃസ്വ ചിത്ര മത്സര വിഭാഗത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഏറ്റവും മികച്ച മൂന്നു ചിത്രങ്ങൾക്ക് യാഥാക്രമം അമ്പതിനായിരം, ഇരുപതിനായിരം, പത്തായിരം എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ശില്പവും നൽകും. ഏറ്റവും മികച്ച സംവിധായകൻ, ക്യാമറാമാൻ, എഡിറ്റർ, നടൻ, നടി എന്നിവർക്കും പ്രശസ്തി പത്രവും ശില്പവും സമ്മാനിക്കും. അക്കാദമിക് ലെവൽ സ്റ്റേറ്റ് ജൂറിയായി പ്രവർത്തിച്ചവരും സംവിധായകരും അടങ്ങിയ ജൂറിയായിരിക്കും ചിത്രങ്ങളെ വിലയിരുത്തുക. പ്രേമചന്ദ്രൻ പയ്യന്നൂർ, വിജയകുമാർ ബ്ലാത്തൂർ, ജിയോ ബേബി എന്നിവരായിരിക്കും ജൂറി അംഗങ്ങൾ. പരമാവധി 30 മിനുട്ട് വരെ നീളുന്ന ചിത്രങ്ങൾ മത്സരത്തിനയക്കാം. 1000 രൂപയായിരിക്കും എൻട്രി ഫീസ്. ചിത്രങ്ങൾ ഡിവിഡി ഫോർമാറ്റിൽ ഓഗസ്റ്റ് 30 നു മുൻപ് KIFF-19, #1, സെക്കൻഡ് ഫ്ലോർ, ദേര സിറ്റി റെസിഡൻസി, കാസർകോട് എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: +91 7736365958, +91 8129664465 എന്ന നമ്പറിൽ ബന്ധപ്പെടുക.
0 Comments