പയ്യന്നൂര്‍: കേരള പുരോഗമനവേദി നല്‍കുന്ന 2018ലെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പുരസ്‌കാരം മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.കെ പ്രഭാകരന്. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍പെട്ട ഹരിപുരം സ്വദേശിയായ പ്രഭാകരന്‍ വിവിധ പത്രങ്ങളില്‍ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് കൂടിയായ പ്രഭാകരന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 2015ലും ചാലിങ്കാല്‍ സണ്‍ഡെ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ 2019 ഫെബ്രുവരിയിലും നടത്തിയിരുന്നു. 20000 രൂപയും ചിത്രകാരന്‍ പ്രഭന്‍ നീലേശ്വരം രൂപകല്‍പന ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ആഗസ്ത് അവസാനവാരം പയ്യന്നൂരില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഹരിപുരം കല്ലുമാളത്തിലെ കെ. കുമാരന്‍ നായരുടേയും അമ്മാളു അമ്മയുടേയും മകനാണ്. ഭാര്യ: രാധാമണി. മക്കള്‍: വിഷ്ണുപ്രസാദ്, വിവേക്.
0 Comments