ബദിയടുക്ക: ബദിയടുക്കയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നു. പനിബാധിച്ച് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരണപ്പെട്ടു. മീഞ്ച സ്‌കൂളിലെ അധ്യാപകനായ കന്യപാടിയിലെ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), ഷിഹാറത്തുല്‍ മുന്‍ ജഹാന്‍ (6 മാസം) എന്നിവരാണ് പനി മൂര്‍ഷിച്ച് മരണപ്പെട്ടത്. കടുത്ത പനിബാധിച്ച് ഇരുവരും മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷിഹാറത്തുല്‍ മുന്‍ജഹാന്‍ ചൊവ്വാഴ്ച വൈകിട്ടും ഷിനാസ് ബുധനാഴ്ചരാവിലെയുമാണ് മരണപ്പെട്ടത്. മാതാവ് അസറുന്നിസയും പനിബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ച മുമ്പ് ദമ്പതികളും രണ്ടു മക്കളും അസറുന്നിസയുടെ മുഗുറോഡിലുള്ള വീട്ടില്‍ പോയിരുന്നു. തിരിച്ചു വരുമ്പോഴാണ് പനി ബാധിച്ചത്. രണ്ട് കുട്ടികളെ പനി ബാധിച്ച നിലയില്‍ ആദ്യം ചെങ്കള ഇ കെ നായനാര്‍ ആസ്പത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. കുരുന്നുകളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
0 Comments