ബുധനാഴ്‌ച, ജൂലൈ 24, 2019
കാസര്‍കോട്: കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച്  കെ എസ് ഇ ബി കരാര്‍ ജീവനക്കാരന് പരുക്കേറ്റു. നെല്ലിക്കുന്ന് കെ എസ് ഇ ബി ഓഫീസിലെ കരാര്‍ ജീവനക്കാരനായ ചൗക്കി മയില്‍ പാറയിലെ കരീമിനാണ് (45) പരുക്കേറ്റത്. ബുധനാഴ്ച രാവിലെ  കാസര്‍കോട് സി പി സി ആര്‍ ഐക്ക് സമീപമാണ് അപകടമുണ്ടായത്. കരീം നെല്ലിക്കുന്നിലെ കെ എസ് ഇ ബി ഓഫീസിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. കരീം ആസ്പത്രിയില്‍ ചികിത്സയിലാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ