വ്യാഴാഴ്‌ച, ജൂലൈ 25, 2019

കാഞ്ഞങ്ങാട് : സാമൂഹ്യ സാക്ഷരത വിദ്യാഭ്യാസത്തിന്റെ നിർവചനമാണ് എന്ന മുദ്രാവാക്യവുമായി എം എസ് എഫ് കോളേജ് മെമ്പർഷിപ്പ് ക്യാമ്പയിന് കാസർഗോഡ് ജില്ലയിൽ തുടക്കം കുറിച്ചു.

പടന്നക്കട് നെഹുറു കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിനി നുസൈറക് നൽകികൊണ്ട് എം എസ് എഫ് സംസ്‌ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

 എം പി  ജാഫർ, ആബിദ് ആറങ്ങാടി, അസർ മണിയനോനടി, നവാസ് കുഞ്ചാർ, റംഷീദ്  തോയമ്മൽ, സിദ്ദിഖ് മഞ്ചേശ്വർ, സയ്യിദ് താഹ തങ്ങൾ, അഷ്‌റഫ് ബോവിക്കാനം, ഷാഹിദ റാഷിദ്, സുഹൈല, റഫീഖ് വിദ്യാനഗർ, ഷാനിഫ് നെല്ലിക്കട്ട, ജംഷീദ് ചിത്താരി, ഹസ്സൻ പടിഞ്ഞാർ, റസാഖ് തായ്ലകണ്ടി, ജംഷീർ മൊഗ്രാൽ, നവാസ് ചെമ്പരിക്ക, ഹാഷിർ മുണ്ടത്തോട്, നദീർ മാണിക്കോത്ത്‌ എന്നിവർ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ