വ്യാഴാഴ്‌ച, ജൂലൈ 25, 2019
കാസര്‍കോട് : 2009ല്‍ കാസര്‍കോട്ടു നടന്ന പോലീസ് വെടിവെയ്പുമായി ബന്ധപ്പെട്ട പോലീസിനു നേരെയുണ്ടായ അക്രമ കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിയ പ്രതിയുടെ ജാമ്യക്കാരായ രണ്ടുപേരെ കോടതി 50000 രൂപ വീതം പിഴ ശിക്ഷിച്ചു. കാസര്‍കോട് തായലങ്ങാടിയിലെ മുഹമ്മദ് നാസിര്‍ , കാഞ്ഞങ്ങാട് ബല്ല കടപ്പുറത്തെ ടി അന്തുക്ക എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) പിഴ വിധിച്ചത്. മുസ്ലിംലീഗ് ഭാരവാഹികള്‍ക്കു സ്വീകരണം നല്‍കാന്‍ സംഘടിപ്പിച്ച യോഗത്തില്‍ പോലീസിനു നേരെയുണ്ടായ അക്രമത്തില്‍ അന്നത്തെ എസ് പിയായിരുന്ന രാംദാസ് പോത്തന്‍, സി ഐ സിബി തോമസ് തുടങ്ങി 28 പോലീസുകാര്‍ക്കു പരിക്കേറ്റിരുന്നു. അക്രമകേസില്‍ പ്രതിയായ അജാനൂര്‍ കടപ്പുറത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസ്‌കകാരനായിരുന്ന ഷംസുദ്ദിന്‍ എന്ന ഷറഫുദ്ദിന്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇയാള്‍ക്ക് ജാമ്യം നിന്നത് നാസിറും അന്തുക്കയുമായിരുന്നു. ഷംസുദ്ദിനെതിരെ കോടതി ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ