വ്യാഴാഴ്‌ച, ജൂലൈ 25, 2019
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ പ്രത്യേക പോക്സോ കോടതികൾ സ്ഥാപിക്കാൻ സുപ്രീം കോടതി ഉത്തരവ്. 100ൽ അധികം പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിൽ പ്രത്യേകം കോടതി സ്ഥാപിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.


ഉത്തരവ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. പോക്സോ കോടതികൾ സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കണം. 60 ദിവസത്തിനകം കോടതികൾ സ്ഥാപിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വർധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ