വ്യാഴാഴ്‌ച, ജൂലൈ 25, 2019
കാസര്‍കോട്:  അളവുതൂക്കത്തില്‍ കൃത്രിമം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മിന്നല്‍പരിശോധന. വ്യാഴാഴ്ച ഉച്ചയോടെയാണ് പരിശോധന നടന്നത്. തൂക്കത്തില്‍ കൃത്രിമം കാട്ടി മൊത്ത കച്ചവടക്കാര്‍ വില്‍പനക്കാരെ കബളിപ്പിക്കുകയാണെന്ന് പരാതിയുയര്‍ന്നതോടെയാണ് അധികൃതര്‍ ഉണര്‍ന്നത്.  ഒരു പെട്ടി മീന്‍ 30 കിലോ എന്ന് പറഞ്ഞാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നതെങ്കിലും 25 കിലോ മീന്‍ മാത്രമാണ് അതിലുണ്ടാകാറുള്ളതെന്നും 200ഉം 250ഉം രൂപ വിലയുള്ള മത്സ്യം അഞ്ച് കിലോ കുറയുമ്പോള്‍ 500 മുതല്‍ 1000 രൂപ വരെ ദിവസവും നഷ്ടടമുണ്ടാകുന്നുവെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. ഇതിനെ ചോദ്യം ചെയ്താല്‍ ഭീഷണിപ്പെടുത്തുകയാണെന്ന ആക്ഷേപവും ശക്തമാണ്. തൂക്കത്തില്‍ കുറവുണ്ടങ്കില്‍ 5000 രൂപ ഉപഭോക്താവിന് നല്‍കണമെന്ന് അസോസിയേഷന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ വ്യവസ്ഥ പരസ്യമായി ലംഘിക്കപ്പെടുമ്പോഴും ബന്ധപ്പെട്ടവര്‍ നോക്കുകുത്തിയാവുകാണ്.
ദിനേനയുള്ള നഷ്ടം കാരണം നിരവധി കച്ചവടക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. പലരും സ്വര്‍ണവും വീടും ഒക്കെ പണയപ്പെടുത്തിയും പലിശയ്ക്ക് പണമെടുത്തുമാണ് കച്ചവടവുമായി മുന്നോട്ട് പോകുന്നതെന്നും ഇനിയും ഇത്തരം പ്രവണത തുടര്‍ന്നാല്‍ തങ്ങള്‍ വഴിയാധാരമാകുമെന്നും കച്ചവടക്കാര്‍ പറയുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ