വ്യാഴാഴ്‌ച, ജൂലൈ 25, 2019
കാഞ്ഞങ്ങാട് : രണ്ട് മക്കളുടെ മാതാവായ യുവതി ഫെയ്സ്ബുക്ക് കാമുകനോടൊപ്പം വീട് വിട്ടു.
വെള്ളിക്കോത്ത് സ്വദേശിനിയായ യുവതി ഫെയ്സ്ബുക്കിലൂടെയാണ് കോട്ടയം സ്വദേശിയായ രഞ്ജിത്ത് എന്ന യുവാവിനെ പരിചയപ്പെടുന്നത്. പരിചയം പ്രണയം ആയപ്പോൾ രഞ്ജിത്ത് യുവതിയെ കാണാൻ നേരിട്ടെത്തി.
കഴിഞ്ഞ ദിവസം യുവതിയുടെ ഭർതൃ വീട്ടിലെത്തിയ രഞ്ജിത്തിനേയും, യുവതിയെയും നാട്ടുകാർ പിടികൂടിയതോടെയാണ് യുവതിയുടെ ഫെയ്സ്ബുക്ക് പ്രണയം വീട്ടുകാരും ഭർത്താവും അറിയുന്നത്.
നാട്ടുകാർ പിടികൂടിയ ഫെയ്സ്ബുക്ക് കാമുകനെ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ആർക്കും പരാതി ഇല്ലാത്തതിനാൽ കാമുകനെ വെറുതെ വിട്ടു.
എന്നാൽ പിറ്റേന്ന് പുലർന്നപ്പോൾ യുവതിയെ കാണാനില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
യുവതി ഫെയ്സ്ബുക്ക് കാമുകനായ രഞ്ജിത്തിനൊപ്പം പോയതായി സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു. സ്കൂൾ വിദ്യാർഥികളായ രണ്ട് കുട്ടികളുടെ മാതാവാണ് യുവതി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ