വെള്ളിയാഴ്‌ച, ജൂലൈ 26, 2019
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈകുന്നേരത്തിലെ ഒപി വിഭാഗത്തിലെ തിരക്ക് കുറയ്ക്കാനായി ഒരു ഡോക്ടറുടെ സേവനം താത്കാലികമായി ലഭ്യമാക്കുമെന്ന് ഡിഎംഒ പറഞ്ഞു. എട്ടു മണി വരെ ഒപി ടിക്കറ്റ് എടുക്കുന്നവരെയും എട്ടു മണിക്ക് ശേഷം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന അടിയന്തര സ്വാഭാവമുള്ള രോഗികളെയും പരിശോധിക്കും. രണ്ടു ലബോറട്ടറി ടെക്‌നീഷ്യന്‍മാരെയും പുതുതായി നിയമിക്കുമെന്നും ജനറല്‍ ആശുപത്രി വികസന സമിതി അടിയന്തര യോഗത്തില്‍ ഡി എം ഒ അറിയിച്ചു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയുടെ  സാന്നിധ്യത്തില്‍ ചേര്‍ന്ന  യോഗത്തില്‍ കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ