രാജ്യത്തെ 25 വിമാനത്താവളങ്ങൾ സർക്കാർ സ്വകാര്യവൽക്കരിക്കും: എയർപോർട് അതോറിറ്റ് ഓഫ് ഇന്ത്യ ചെയർമാൻ
ന്യൂഡൽഹി: അടുത്ത ഘട്ടത്തിൽ രാജ്യത്തെ 25 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. എയർപോർട് അതോറിറ്റ് ഓഫ് ഇന്ത്യ (എ എ ഐ) ചെയർമാൻ ഗുരുപ്രസാദ് മൊഹാപാത്ര വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ഇതുവരെ രാജ്യത്തെ ആറു വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് അടുത്ത ഘട്ടത്തിൽ 20 മുതൽ 25 വരെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.
കഴിഞ്ഞ വർഷം, ലഖ് നൗ, അഹ്മദാബാദ്, ജയ്പുർ, മംഗളൂരു, തിരുവനന്തപുരം, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ ഓപ്പറേഷൻ, മാനേജ്മെന്‍റ്, ഡെവലപ്മെന്‍റ് എന്നിവ നടപ്പാക്കുകയാണ് ലക്ഷ്യം.
ഫെബ്രുവരിയിൽ ആറു വിമാനത്താവളങ്ങളിൽ അഞ്ചിന്‍റെയും നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
‘D’ പുറത്ത് 'I' അകത്ത്: ഇന്ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് 'പഴയ' യെദിയുരപ്പ
"ഞങ്ങൾ ആറു വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ച് കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ 20 മുതൽ 25 വരെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനാണ് പദ്ധതി" - മൊഹാപാത്ര പറഞ്ഞു. ഈ എയർപോർട്ടുകൾ 1 മില്യൺ മുതൽ 1.5 മില്യൺ വരെ യാത്രക്കാർ കടന്നു പോകുന്ന പ്രധാനപ്പെട്ട വിമാനത്താവളങ്ങൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് ഒന്നുമുതൽ മൊഹാപാത്ര വാണിജ്യമന്ത്രാലയത്തിലെ വ്യവസായ, ആഭ്യന്തര വ്യാപാര വകുപ്പിലെ സെക്രട്ടറിയായി ചുമതലയേൽക്കും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ