എം.ഐ.സി കോളേജിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു
ചട്ടഞ്ചാൽ: എം.ഐ.സി. ആർട്‌സ്ആന്റ് സയൻസ് കോളേജിൽ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു. പ്രിൻസിപ്പൽ ദീപ എം.കെ പരിപാടി ഉദ്ഘാടനം ചെയ്തു. വീരാജവാന്മാരെ അനുസ്മരിച്ച് വിദ്യാർത്ഥികൾ മെഴുകുതിരികൾ തെളിയിച്ചു. അധ്യാപികമാരായ സജിന ടി മോഹൻ, അശ്വതി ശ്രീജിത്ത് വിദ്യാർഥികളായ അജേഷ്.ടി, രാഹുൽ രമേശ്.ടി, അനഘ.കെ, പ്രമ്ന.എം, ഷിംല നവാർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ദേശസ്നേഹം ഉൾക്കൊള്ളുന്ന മുദ്രാവാക്യ രചനാമത്സരം സംഘടിപ്പിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ