ശനിയാഴ്‌ച, ജൂലൈ 27, 2019
കുമ്പള; വീട്ടുവരാന്തയില്‍ കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ ആള്‍ അപഹരിച്ചു. ബംബ്രാണ കക്കളംകുന്നിലെ റഫീഖ്-നസീമ ദമ്പതികളുടെ മകന്‍ പതിനൊന്ന് മാസം പ്രായമുള്ള അര്‍ഫാന്റെ കഴുത്തിലുണ്ടായിരുന്ന മുക്കാല്‍ പവന്റെ സ്വര്‍ണമാലയാണ് അപഹരിക്കപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാടെ വീടിന് മുന്നിലെ റോഡില്‍ ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ വന്നയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ മാല കണ്ടതോടെ ബൈക്ക് നിര്‍ത്തി വീട്ടുവരാന്തയിലേക്ക് നടന്നുവരികയും മാല പൊട്ടിച്ചെടുത്ത ശേഷം സ്ഥലം വിടുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ കുമ്പള പോലീസ് സമീപത്തെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോള്‍ മോഷ്ടാവ് ബൈക്കില്‍ പോകുന്ന ദൃശ്യം പതിഞ്ഞതായി കണ്ടെത്തുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ