ശനിയാഴ്‌ച, ജൂലൈ 27, 2019

കാസര്‍കോട്; സ്വര്‍ണക്കടത്തുകാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി. മജീര്‍ പള്ളം കൊള്ളിയൂരിലെ ഹാരിസിന്റെ (17) രഹസ്യ മൊഴിയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (2) കോടതി രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്ന് മോചിതനായ ഹാരിസിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസം വൈകിട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. തട്ടി കൊണ്ടു പോയ സംഘം തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് കോടതിയെ ധരിപ്പിച്ച വിദ്യാര്‍ഥി നാല് ദിവസം അനുഭവിച്ച മനപ്രയാസത്തെ കുറിച്ചും ഇരുട്ടു മുറിയില്‍ കഴിഞ്ഞതുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും വിവരിച്ചു. രക്ഷിതാക്കളോടൊപ്പം പോകാനാണ് താല്‍പര്യമെന്നും ഹാരിസ് മൊഴി നല്‍കി. ഇതേ തുടര്‍ന്ന് ഹാരിസിനെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഹാരിസിന്റെ അടുത്ത ബന്ധുക്കളായ രണ്ടു പേരുമായി സ്വര്‍ണക്കടത്ത് സംഘത്തിനുണ്ടായിരുന്ന വിരോധമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമായത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ