ആധാര്‍ വിവരങ്ങള്‍ റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കണം
കാസർകോട്: ജില്ലയില്‍ നിലവിലുളള വിവിധ വിഭാഗങ്ങളില്‍പെട്ട റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിരിക്കുകയും എന്നാല്‍ നാളിതുവരെ ആധാര്‍ വിവരങ്ങള്‍ റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തിട്ടില്ലാത്തവരുമായ അംഗങ്ങള്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡിന്റെ ഡാറ്റാബേസില്‍ അടിയന്തിരമായും ഉള്‍പ്പെടുത്തണമെന്ന് കാസര്‍കോട് ജില്ലാ സപ്ലൈ ആഫീസര്‍ അറിയിച്ചു. ഇതിനായി ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ അക്ഷയകേന്ദ്രങ്ങള്‍ വഴിയും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ മുഴുവനായും ആധാര്‍ വിവരങ്ങള്‍, ചേര്‍ക്കാത്ത പക്ഷം വരും മാസങ്ങളില്‍ അവര്‍ക്ക് അനുവദിച്ച റേഷന്‍ വിഹിതത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സം നേരിടും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ