കാസർകോട്: കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ സന്നദ്ധരായ വനിതകളെ നോര്‍ക്ക റൂട്ട്സ് സ്പോട്ട് രജിസ്ട്രേഷനിലൂടെ തെരഞ്ഞെടുക്കും. ശമ്പളം 110 കെ.ഡി (ഏകദേശം 25,000രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ് , താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെയുള്ള സേവനം തികച്ചും സൗജന്യം. ഈ മാസം 29 മുതല്‍ ആഗസ്റ്റ് ഒന്‍പത് വരെ രാവിലെ 10 മുതല്‍ തൈക്കാടുള്ള നോര്‍ക്കയുടെ ആസ്ഥാന മന്ദിരത്തില്‍ സ്പോട്ട് രജിസ്ട്രഷന്‍ ഉണ്ടായിരിക്കും. താല്‍പര്യമുള്ള വനിതകള്‍, ഫുള്‍ സൈസ് ഫോട്ടോ, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയുമായി ഈ ദിവസങ്ങളില്‍ നോര്‍ക്ക ആസ്ഥാനത്ത് എത്തിചേരണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ 1800 425 3939
തൊഴിലധിഷ്ഠിത ട്രെയിനിങ് പ്രോഗ്രാം
ഐ.ടി. മേഖലയിലെ അവസരങ്ങള്‍ക്ക് യുവതലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷൃത്തോടെ ഹ്രസ്വകാല തൊഴിലധിഷ്ഠിത ഐ.ടി. ഇന്റേണ്‍ഷിപ്പിന് ലിനക്‌സ്,അപാച്ചെ, എം വൈ എസ് ക്യൂ എല്‍ ,പി എച്ച് പി ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ അവസരം ഒരുക്കും.ബി.ടെക് / ബി.ഇ. പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9207811878
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ