തിങ്കളാഴ്‌ച, ജൂലൈ 29, 2019
കാസർകോട്: എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ് കാസർകോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു. കാസർകോട് ടി. ഉബൈദ് സ്മാരക നിലയത്തിൽ നടന്ന കൗൺസിൽ മീറ്റിൽ 2019-20 വർഷത്തെകുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.യോഗം എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജെ ഉൽഘാടനം ചെയ്തു. ക്യാമ്പസ് വിങ് സംസ്ഥാന വർക്കിങ് കൺവീനർ ബാസിത്ത് പിണറായി പരിപാടിയിൽ വിഷയാവതരണം നടത്തി.

ചെയർമാനായി റിസ്വാൻ മുട്ടുന്തലയേയും, വൈസ് ചെയർമാന്മാരായി ശനിദ് പടന്ന, ഷെഫീഖ് ബപ്പാലിപ്പൊന്നതെയും, ജനറൽ കൺവീനറായി ബിലാൽ ആരിക്കാടിയേയും, ജോയിന്റ് കൺവീനർമാരായി ഫസൽ ബംബ്രാണ,   അബ്ദുൽ ഖാദർ പടന്നയേയും ട്രഷററായി ഫായിസ് ഗോളിയാടുക്കത്തെയും സംസ്ഥാന കൗൺസിലർമാരായി ജംഷീർ കടവത്ത്, അൻവർ ഷാഹിദ് പൈക്ക എന്നിവരെയും തെരെഞ്ഞെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ