തിങ്കളാഴ്‌ച, ജൂലൈ 29, 2019
കാഞ്ഞങ്ങാട്: അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാർ ബൈത്തുൽ ഖിദ്മ താക്കോൽദാന കർമ്മവും, മതപ്രഭാഷണവും, കൂട്ടുപ്രാർത്ഥനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഉപദേശക സമിതി അംഗം റസാഖിന്റെ സ്വാഗത ഭാഷണത്തോട്കൂടി ആരംഭിച്ച പരിപാടിയിൽ ട്രസ്റ്റ് ചെയർമാൻ ഫിറോസ് ടി.കെ അധ്യക്ഷത വഹിച്ചു.സി റാജുദീൻ അൽ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. ശൈഖുനാ മാണിയൂർ ഉസ്താദ് കൂട്ടുപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.കല്ലട്ര  മാഹിൻ ഹാജി, എ.ഹമീദ് ഹാജി, യൂസഫ് മദനിഉസ്താത്, അബ്ദുൽ കരീം ബാഖവി ഉസ്താത്, ടികെ സുമയ്യ, പിവിഎം കുട്ടിഹാജി, ഹനീഫ ഡൽഹി, അബ്ദുള്ള ടികെ, ടി  അന്തുമാൻ, ബഷീർആറങ്ങാടി, ടി റംസാൻ, എ അബ്ദുള്ള,ഹസ്സൻ പടിഞ്ഞാർ, സമീർ ടി.കെ, ഷുഹൈബ്, ഇക്ബാൽ, ഷാക്കിർ കെകെ, റാഷിദ് പടിഞ്ഞാർ,ഫാസിൽ പി വി,സാദിഖ് പടിഞ്ഞാർ എന്നിവർ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ