തിങ്കളാഴ്‌ച, ജൂലൈ 29, 2019
ചിത്താരി: സെന്റർ ചിത്താരിയിലെ പൗരപ്രമുഖനും ദീർഘ കാലം ജമാഅത്ത് കമ്മിറ്റിയുടെ ഭാരവാഹിയുമായിരുന്ന ഇ.കെ.മുഹമ്മദ് കുഞ്ഞി ഹാജി  (ഇ.കെ. ഇച്ച) ഇന്ന് രാവിലെ ഹൃദയാഘാതം കാരണം മരണപ്പെട്ടു. 75 വയസ്സായിരുന്നു. പരേതനായ അബ്ദുറഹിമാന്റെ മകനാണ്. ജമാഅത്തിന്റെ കാര്യങ്ങളിലും നാടിന്റെ പുരോഗതിക്കും ജമാഅത്ത് ഹൈസ്കൂൾ സ്ഥാപിക്കുന്നതിലും മുൻനിരയിൽ പ്രവർത്തിച്ചു.

 മികച്ച സംഘാടകനായിരുന്ന അദ്ദേഹം, ദീർഘകാല പ്രവർത്തന പഥത്തിൽ ജമാഅത്ത് ജനറൽ സെക്രട്ടറി, ഖജാൻജി, വൈസ് പ്രസിഡന്റ്, ഹൈസ്കൂൾ മാനേജർ തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ, ജമാഅത്ത് കമ്മിറ്റി അഡ്വൈസർ ആയിരുന്നു.

ഖബറടക്കം ഇന്ന് അസർ നിസ്കാരാനന്തരം സെൻറർ ചിത്താരി മുഹ്യദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

 ഭാര്യ: ഫാത്തിമ. മക്കൾ: സുബൈദ, നസീമ, മുനീറ, ബഷീർ, നജീബ്.
മരുമക്കൾ: യൂസൂഫ്, അസീസ്, സുബൈർ, അർഷാന.കെ, അർഷാന. സഹോദരങ്ങൾ: പരേതനായ ഇ.കെ. ആമു, ഇ.കെ.മൊയ്തീൻ കുഞ്ഞി.

പരേതനോടുള്ള ആദര സൂചകമായി ചിത്താരി ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂളിന് ഇന്ന് അവധി നൽകി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ