തിങ്കളാഴ്‌ച, ജൂലൈ 29, 2019
കാഞ്ഞങ്ങാട്: എഞ്ചിന്‍ തകരാറു കാരണം ഉള്‍ക്കടലില്‍ കുടുങ്ങിയ മുപ്പതോളം മല്‍സ്യത്തൊഴിലാളികളെ ഫിഷറീസ് അധികൃതര്‍ രക്ഷിച്ചു. കാഞ്ഞങ്ങാടു കടപ്പുറത്തെ തളിയിലപ്പന്‍ എന്ന ലൈലന്റ് വള്ളവും മുപ്പത്് മത്സ്യതൊഴിലാളികളുമാണ് ഇന്ന് രാവിലെ കടലില്‍ കുടുങ്ങിയത്. അഴിത്തലയില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ മത്സ്യ ബന്ധനത്തിനു പോയ കാഞ്ഞങ്ങാട് കടപ്പുറത്തെ മുകാംബിക ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്ത് ഏകദേശം പത്തു കിലോമിറ്റര്‍ അകലെയാണ് കടലില്‍ എഞ്ചിന്‍ തകരാര്‍ മൂലം കുടുങ്ങി പോയത്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ വള്ളവും മുപ്പതോളം മത്സ്യതൊഴിലാളികളും അകപ്പെട്ട വിവരം ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ കിട്ടുകയും ഡപ്യുട്ടി ഡയരക്ടര്‍ അജിതയുടെ നിര്‍ദ്ദേശപ്രകാരം ഫിഷറീസിന്റെ രക്ഷാ ബോട്ട് ഈ സ്ഥലം ലക്ഷ്യമാക്കി വളരെ പെട്ടെന്നെത്തി വള്ളത്തെയും തൊഴിലാളികളെയും രക്ഷപ്പെടുത്തുകയുമായിരുന്നു. നീലേശ്വരം അഴിത്തലയിലെത്തിച്ചു രക്ഷാപ്രര്‍ത്തനത്തില്‍ ബോട്ടു ജീവനക്കാരായ മനു, ധനീഷ് നാരായണന്‍, കണ്ണന്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ