കാസര്‍കോട്ട് നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള മത്സ്യമാര്‍ക്കറ്റുള്ളപ്പോള്‍ മറ്റൊരു സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതുമൂലം കച്ചവടം കുറയുകയും മത്സ്യങ്ങള്‍ വാങ്ങാനാളില്ലാതെ കളയേണ്ട സ്ഥിതിയുമാണുള്ളത്. മൊത്തകച്ചവടവും നുള്ളിപ്പാടിയില്‍ ആരംഭിച്ചതോടെ കച്ചവടം കുറഞ്ഞ് തങ്ങള്‍ പട്ടിണിയിലായതായും വില്‍പനക്കാര്‍ പറയുന്നു. വര്‍ഷത്തേക്ക് രണ്ടു ലക്ഷം രൂപയോളം വാടക നല്‍കുന്നുണ്ടെങ്കിലും നഗരസഭയുടെ മത്സ്യമാര്‍ക്കറ്റില്‍ യാതൊരു നവീകരണ പ്രവര്‍ത്തനവും നടത്തുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. നഗരസഭയുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് മത്സ്യവില്‍പനക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താനും അന്നേദിവസം മത്സ്യമാര്‍ക്കറ്റ് അടച്ചിട്ട് പ്രതിഷേധിക്കാനും തീരുമാനമായി. പരമ്പരാഗത മത്സ്യവില്‍പനക്കാരെ നഗരസഭ സംരക്ഷിക്കുക, നഗരസഭയുടെ മേല്‍നോട്ടത്തില്‍ മത്സ്യമാര്‍ക്കറ്റുള്ളപ്പോള്‍ നഗരസഭപരിധിയില്‍ ചെറുകിട കച്ചവടം ഒഴിപ്പിക്കുക, സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് നല്‍കിയ അനുമതി റദ്ദാക്കുക, നിലവിലെ മാര്‍ക്കറ്റ് നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മത്സ്യവില്‍പനക്കാര്‍ ഉന്നയിക്കുന്നത്.പിന്നീട് എത്തിയ നഗരസഭാസെക്രട്ടറി സ്വകാര്യമാര്‍ക്കറ്റിന് കോടതിയുടെ അനുകൂലവിധിയുണ്ടെന്ന് വിശദീകരിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ