ബേക്കല്‍ ബീച്ച് ക്യാമ്പിന്റെ ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന്
കാസർകോട്: കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ.റ്റി.ഡി.സി) യുടെ ബേക്കല്‍ ബീച്ച് ക്യാമ്പിന്റെ ഉദ്ഘാടനവും പുതിയ കോട്ടേജുകളുടെ നിര്‍മാണോദ്ഘാടനവും ആഗസ്റ്റ് ഒന്നിന് വൈകീട്ട് നാലിന്് ബേക്കല്‍ ബീച്ചില്‍ നടക്കും. കെ. കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ അധ്യക്ഷത വഹിക്കും. മാനേജിംഗ് ഡയറക്ടര്‍ ആര്‍. രാഹുല്‍ പദ്ധതി വിശദീകരണം നടത്തും. ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മെമ്പര്‍മാര്‍ കെടിഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ