ചൊവ്വാഴ്ച, ജൂലൈ 30, 2019
മലപ്പൂറം: ലഹരിയുമായി പിടികൂടി തെളിവെടുപ്പിനിടെ രക്ഷപെട്ട ലഹരി മാഫിയ തലവനെ സാഹസീകമായി പിടികൂടി എക്സൈസ് വകുപ്പ്. മലപ്പുറം വാണിയമ്പലത്ത് വച്ച് പ്രതിയെ പിടികൂടുന്നതിനിടെ പ്രതി വെടിവയ്ക്കുകയും ചെയ്തു. മയക്കുമരുന്ന് കേസിലെ പ്രതി ജോര്‍ജ്ജ് കുട്ടിയാണ് റെയ്ഞ്ച് ഓഫീസര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതി ജോര്‍ജ്ജ്കുട്ടി മലപ്പുറത്തെ ഭാര്യവീട്ടില്‍ ഉണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് സംഘം എത്തുകയായിരുന്നു. ഇവരുടെ കൈയില്‍ പെടാതിരിക്കാന്‍ കൈയ്യിലിരുന്ന പിസ്റ്റല്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

റെയ്ഞ്ച് ഓഫീസര്‍ മനോജിന്റെ കാലിനാണ് വെടിയേറ്റത്. ഇദ്ദേഹത്തെ വണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ