ചൊവ്വാഴ്ച, ജൂലൈ 30, 2019
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ പൊതു ജീവിതത്തില്‍ മായാത്ത മുദ്രകള്‍ പതിപ്പിച് കാലയവനികയില്‍ മറഞ്ഞ പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഓര്‍മകള്‍ നിലനിര്‍ത്താനായുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍  കാഞ്ഞങ്ങാട് കേന്ദ്രമായി പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക സമിതി നിലവില്‍ വന്നു. മെട്രോ മുഹമ്മദ് ഹാജി (ചെയര്‍മാന്‍)എ വി രാമകൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍)എച് ഗോകുല്‍ദാസ് കാമത്ത്്(ട്രഷറര്‍), അഡ്വ:സി കെ ശ്രീധരന്‍ ( വൈസ് ചെയര്‍മാന്‍)അഡ്വ:പി നാരായണന്‍( ജോയിന്റ് കണ്‍വീനര്‍)എന്നിവര്‍ ഭാരവാഹികളായുള്ള സമിതിയാണ് നിലവില്‍ വന്നിരിക്കുന്നത്.അഡ്വ: എം സി ജോസ്,എം പൊക്ലന്‍,വി കമ്മാരന്‍,ഇ.വി.ജയകൃഷ്ണന്‍,ബശീര്‍ വെള്ളിക്കോത്ത്,എ ദാമോധരന്‍,എ ഹമീദ് ഹാജി,ബശീര്‍ ആറങ്ങാടി,കെ മുഹമ്മദ് കുഞ്ഞി ബദരിയ,ടി കെ നാരായണന്‍,എം പി ജാഫര്‍,വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍,കൊവ്വല്‍ ദാമോധരന്‍ എ പി ഉമ്മര്‍ കുഞ്ഞിരാമന്‍,സി മുഹമ്മദ് കുഞ്ഞി,ടി മുഹമ്മദ് അസ്ലംഎന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ് .ഇത് സംബന്ധിച് ചേര്‍ന്ന സുഹൃദ് സംഘം യോഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.എ വി രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി.ബശീര്‍ വെള്ളിക്കോത്ത് സ്വാഗതവും അഡ്വ:പി നാരായണന്‍ നന്ദിയും പറഞ്ഞു


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ