പാലക്കാട്: പാലക്കാട് കോടികളുടെ മയക്കുമരുന്ന് വേട്ട. പാലക്കാട് - പൊള്ളാച്ചി റോഡിൽ നോമ്പിക്കോട് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേസിൽ ഒരാൾ പിടിയിലായി.
കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേർ ഓടി രക്ഷപ്പെട്ടു. മാരുതി ആൾട്ടോ കാറിന്റെ ഡോർ പാനലുകളിലാണ് ഹാഷിഷ് ഒളിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ 22 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ