ബേക്കല്‍ : ഇന്നു കര്‍ക്കിടക അമാവാസി. ദക്ഷിണായനത്തില്‍ പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന ഈ പുണ്യദിനത്തില്‍ ദക്ഷണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ഭക്തജനങ്ങൾ പൂര്‍വ്വികരുടെ ഓര്‍മ്മകള്‍ക്കു ശ്രാദ്ധമൂട്ടി. പുലര്‍ച്ചെ നാലുമണി മുതല്‍ തന്നെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.
ക്ഷേത്രം മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ വിശേഷാല്‍ തിലഹവനാദി ക്രിയകളോടെ ചടങ്ങുകള്‍ ആരംഭി്ച്ചു. ക്ഷേത്രക്കുളത്തില്‍ തീര്‍ഥസ്നാനം നടത്തി താംബൂലവും ദക്ഷിണയും നല്‍കി മേല്‍ശാന്തിയില്‍നിന്ന് അരിയും പൂവും സ്വീകരിച്ചശേഷമാണ് പിതൃതര്‍പ്പണം.
സമുദ്രസ്നാനഘട്ടത്തിലും ബലിത്തറയിലും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ക്ക് വനിതാ പോലീസ് ഉള്‍പ്പെടെ രംഗത്തുണ്ട്. കെ.എസ്.ആര്‍.ടി.സി. അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്.
മീഡിയാ പ്ലസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/DeQWp7foCePF1yrBOs7FB3

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ