ചൊവ്വാഴ്ച, ജൂലൈ 02, 2019
നീലേശ്വരം : സിമന്റ് ഗോഡൗണിലെ ജീവനക്കാരി ഗോഡൗണ്‍ ഡ്രൈവര്‍ക്കൊപ്പം സ്ഥലംവിട്ടു. കാര്യംകോട് മാട്ടുമ്മല്‍ ഹൗസിലെ എം.ഷിജു (34) വിന്റെ ഭാര്യ മയ്യിച്ച സ്വദേശിനി ഷൈനി (27) യാണ് പാലാത്തടം സിമന്റ് ഗോഡൗണിലെ ഡ്രൈവര്‍ അഭിലാഷിനൊപ്പം പോയത്. ഇതേ ഗോഡൗണില്‍ ജോലി ചെയ്യുകയാണ് ഷൈനിയും.

ഇന്നലെ രാവിലെ പതിവുപോലെ വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ കുറേ നേരം കഴിഞ്ഞപ്പോള്‍ താന്‍ അഭിലാഷിനൊപ്പം പോകുകയാണെന്നു വിളിച്ചറിയിച്ചതായി ഷിജു നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ വാന്‍ ഡ്രൈവറാണ് ഷിജു. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ