ബുധനാഴ്‌ച, ജൂലൈ 03, 2019
കാസര്‍കോട്; മധ്യവയസ്‌കനെ റോഡരികിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൗക്കിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തനിച്ച് താമസിക്കുകയായിരുന്ന ബാലസുബ്രഹ്മണ്യത്തെ(50)യാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്. സംഭവം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നെത്തിയ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂലിതൊഴിലാളിയായിരുന്നു. ബാലസുബ്രഹ്മണ്യം. ഭാര്യ; അരുണാക്ഷി.മക്കള്‍; പുരുഷോത്തമന്‍, അബി, പുഷ്പരാജ്.സുപ്രിത. മരുമകന്‍; ശരത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ