കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് ഓഫിസിലെ വഴി പ്രശ്നം; മുതലെടുക്കാനിറങ്ങി സി.പി.എം; മുസ്ലിംലീഗ് നേതാകള്‍ക്കെതിരെ ജാമ്യമില്ലാ കേസെടുത്തതും വിവാദമാകുന്നു
കാഞ്ഞങ്ങാട്: പുതിയ കോട്ടയിലെ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് ഓഫിസിലെക്കുള്ള വഴി പ്രശ്നം രാഷ്ട്രീയമാകുന്നു. കടുത്ത മുസ്ലിംലീഗ് പ്രവര്‍ത്തകനായ ഹമീദിന്റെ കുടുംബവും മുസ്ലിംലീഗ് നേതാക്കളും കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നടന്ന തെരുവ് യുദ്ധമാണ് ഇപ്പോള്‍ പുതിയ രാഷ്ട്രീയമായി മാറിയിരിക്കുന്നത്. സംഭവം പി റ്റേ ദിവസം ദേശാഭിമാനി പത്രം ലീഗുകാര്‍ വീടാക്രമിച്ചു എന്ന പേരില്‍ ഹമീദി ന്റെ കുടുംബവുമായുള്ള വഴി തര്‍ക്കത്തില്‍ ഏര്‍ പ്പെടുന്ന മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം.പി ജാഫറും ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാനും തമ്മിലുള്ള കളര്‍ പടവും വാര്‍ത്തയും വന്നിരുന്നു. അ തേ, സമയം സ്ത്രീകളെ അപമാനിച്ചുവെന്ന പേരില്‍ ഐ.പി.സി 354 പ്രകാരം ജാമ്യമില്ലാ കേസ് എടുത്തത് വന്‍ വിവാദമായിരിക്കുകയാണ്.ടി.ബി റോഡില്‍ ചൊവ്വാഴ്ച വൈകീട്ട് നടന്ന സംഭവം ദേശാഭിമാനിയില്‍ വിളിച്ച് അറിയച്ചത് പോലും സി.പി.എമി ന്റെ ഏറ്റവും വലിയ നേതാവ് എന്ന് ആണ് അറിയു മ്പോള്‍ രാഷ്ട്രീയമായി മുത ലെടുക്കാനുള്ള ശ്രമം സി.പി.എം നടത്തുന്നത് വ്യക്തമാണ്. അതേ, സമയം നഗരസഭ തിര ഞ്ഞെടുപ്പ് അടുത്ത് നില്‍ക്കു മ്പോള്‍ ഒരു മുസ്ലിംലീഗ് കുടുംബ ത്തെ പാര്‍ട്ടിയുമായി അകറ്റാന്‍ ഇക്കാര്യത്തില്‍ ലീഗ് ശ്രമിക്കാനിടയില്ല. എന്നാല്‍ വഴിതര്‍ക്കവുമായി ബന്ധ പ്പെട്ട് ഹോസ്ദുര്‍ഗ് കോടതിയില്‍ അ ഞ്ചോളം കേസുകള്‍ ലീഗും ഹമീദി ന്റെ കുടുംബവും തമ്മിലുള്ളതായി അറിയുന്നു. കുടാതെ ഹമീദ് കുടുംബവും തങ്ങ ളെ ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനായി ആക്രമിച്ചു വെന്നാണ് ലീഗ് നേതാക്കളായ വണ്‍ ഫോറും ജാഫറും പറയുന്നത്. ഒരു കാരണവശാലും വഴി വിട്ട് കൊടുക്കാന്‍ ഒരുക്കല്ല എന്ന രൂപത്തിലാണ് ഹമീദ് കുടുംബവും പറയുന്നത്. ഹൊസ്ദുര്‍ഗ് സൂര്യ വസ്ത്രാലയത്തിന് തൊട്ടുപിറകില്‍ മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി ഓഫിസിനും സമസ്തയു ടെ ആസ്ഥാനമായ സുന്നി സെന്ററിനും വേണ്ടി മൂന്ന് സെന്റ് സ്ഥലവും കെട്ടിടവും തിഡില്‍ ആയിഷയില്‍ നിന്ന് വില കൊടുത്ത് വാങ്ങി രണ്ട് വര്‍ഷം മുമ്പാണ് രജിസ്ട്രര്‍ ചെയ്തിരുന്നത്. ഈ സ്ഥലത്തിന് തൊട്ടരികില്‍ ഹമീദിന്റെ ഭാര്യയും ആയിഷയുടെ സഹോദരിയുമായ കുഞ്ഞിപാത്തുവിന്റെ സ്ഥലവും കെട്ടിടവുമുണ്ട്.ലീഗ് ഓഫിസി ലേക്ക്്് വാഹനം പോകുന്ന വഴി തങ്ങളു ടെതാണ് എന്നാണ് കുഞ്ഞിപാത്തുമയും ഭര്‍ത്താവ് ഹമീദും പറയുന്നത്. ഇതു സംബന്ധിച്ചുള്ള കോടതി തര്‍ക്കങ്ങളാണ് ഇപ്പോള്‍ തെരുവില്‍ എത്തിയിരിക്കുന്നത്. നിലവില്‍ ഈ വഴി തടസ പ്പെടുന്ന രൂപത്തില്‍ കല്ലും മറ്റും വെച്ചും അടച്ചിരിക്കുകയാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ