ബുധനാഴ്‌ച, ജൂലൈ 03, 2019
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും അരിയിലേക്ക് പോകു യായിരുന്നു ഓട്ടോ റിക്ഷയെ പിന്നില്‍ നിന്നും ഇടിച്ച് കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് നിര്‍ത്താതെ പോയി. കഴിഞ്ഞ ദിവസം രാത്രി യോ ടെയാണ് സംഭവം. മണിപ്പാലില്‍ നിന്നും ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കെ.എസ് .ആര്‍.ടി ബസ്സ് പുതിയ കോട്ടയിലെ എല്‍ വി ടെംബിളിന് സമീപത്തുള്ള പെട്രോള്‍ പമ്പിന് മുന്‍വശത്ത്  വെച്ച്  കെ.എല്‍ 60 9963 രജിസ്‌ട്രേഷന്‍ നമ്പറുള്ള  ഓട്ടോ റിക്ഷയുടെ പിന്നില്‍ അമിത വേഗതയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ മഡിയന്‍ പാലക്കിയിലെ  മനാഫിനും (40 )ന് യാത്രക്കാരനായ അരയിയിലെ സന്തോഷ് എന്നിവര്‍ക്ക്  ഗുരുതരമായ പരിക്കേറ്റു.പരിക്കേറ്റവരെ പരിസര വാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.അപകടത്തില്‍ സാരമായ പരിക്കേറ്റ ഡ്രൈവര്‍ മനാഫിനെ കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വാകാര്യ ആസ്പത്രിയി ലെ  തീവ്രപരിചരണ വിഭാത്തില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരനായ സന്തോഷിനെ മംഗലാപുരം ആസ്പത്രിയില്‍ കൊണ്ടു പോയി.അപകടം നടന്ന്
നിര്‍ത്താതെ പോയ ബസ്സിനെ പരിസരവാസികള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ വെച്ച് പിടികൂടി
സംഭവുമായി ബന്ധപ്പെട്ട് ഹോസ്ദുര്‍ഗ്ഗ് പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ