വലയില്‍ കുടുങ്ങിയ കടലാമകള്‍ക്ക് രക്ഷകരായി മാറി മല്‍സ്യത്തൊഴിലാളികള്‍
കാഞ്ഞങ്ങാട്: വലയില്‍ കുടുങ്ങിയ കടലാമകള്‍ക്ക് രക്ഷകരായി മാറി മല്‍സ്യ ത്തൊഴിലാളികള്‍. കാഞ്ഞങ്ങാട് കടപ്പുറം ഗുരുജി ക്ലബിനു സമീപത്തെ കടലില്‍ വല ഒഴികിനടക്കുന്നത് മത്സ്യതൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടു. നീന്തി പോയി കരയിലെത്തിച്ചപ്പോഴാണ് അമ്പതു കിലോയോളം തുക്കം വരുന്ന രണ്ടു കടലാമകള്‍ വലയില്‍ കുടുങ്ങിയതു ശ്രദ്ധയില്‍ പെട്ടത്, കാര്യമായ പരിക്കൊന്നും ആമകള്‍ക്ക് ഇല്ലാത്തതി നെ തുടര്‍ന്ന് തൈക്കടപ്പുറത്തെ നെയ്തല്‍ പ്രവര്‍ത്തകരെത്തി ആമക ളെ കൊണ്ടുപോയി. കടലില്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്ന വലയില്‍ കുടുങ്ങി നിരവധി ആ മകളാണ് ചത്തു പോകുന്നത.് കാഞ്ഞങ്ങാടു കടപ്പുറത്തെ പ്രവീണ്‍ രമേശ്, സത്യന്‍, പ്രകാശന്‍, പ്രജിത്ത്, പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ബുധനാഴ്ച ഉച്ചയോടെ കടലാമയെ രക്ഷപ്പെടുത്തിയത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ