
കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം അജാനൂര്‍ കടപ്പുറത്ത് സന്ദര്‍ശനം നടത്തി. പുനെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥ സംഘമാണ് അജാനൂര്‍ കടപ്പുറത്ത് തുറുമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് പഠനത്തിനായി എത്തിയത്. മൂന്നു മാസത്തിനകം പഠന സംഘം കാര്യങ്ങള്‍ പഠിക്കും. അതിനു ശേഷം പഠന റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും. അതിനു ശേഷം പാരിസ്ഥിതി പഠനവും നടക്കും. ചിത്താരി പുഴയോരത്ത് അഴിമുഖം ഏകദേശം ഒന്നര കിലോ മീറ്റര്‍ ഒഴുകുന്നതായി സംഘം കണ്ടെത്തി. അഴിമുഖം ഉള്ളതിനാല്‍ നിലവിലുള്ള രീതിയില്‍ ഹാര്‍ബര്‍ നിര്‍മിക്കാനാവില്ലെന്ന് സംഘം അറിയിച്ചു. പുഴയുടെ ഉള്ളിലേക്ക് വരുന്ന രീതിയില്‍ ഒരു ഹാര്‍ബര്‍ നിര്‍മിക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്. നിലവില്‍ ചെറിയ ഹാര്‍ബറിനെ അജാനൂര്‍ കടപ്പുറത്ത് സാധ്യതയുള്ളു. മുപ്പത് കോടി രൂപയുടെ ഹാര്‍ബറാണ് അജാനൂര്‍ കടപ്പുറത്ത് നിര്‍മിക്കാനുദ്ദേശിക്കുന്നത്. ഭാവിയില്‍ വലിയ തുറുമുഖ സാധ്യതയുള്ളുവെന്നും സംഘം അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് സംഘം സമര്‍പ്പിക്കും. ഡോ.പ്രഭാത് ചന്ദ്ര, ഹൃദയപ്രകാശ്, എ.ബി പര്‍ദേശി, എസ്.എസ് ചവാന്‍, ബി.എല്‍ മീണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അജാനൂര്‍ കടപ്പുറത്ത് എത്തിയത്. തുറുമുഖ സുപ്രണ്ടിങ് എന്‍ജനീയര്‍ എന്‍ ജോമോന്‍, എന്‍ജനീയര്‍മാരായ എം.ടി രാജീവ്, ആര്‍.വി അനൂപ്, കെ അനൂപ്, മനോജ്, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി, മുസ്ലിംലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജി, അജാനൂര്‍ പഞ്ചായത്ത് മെംബര്‍മാരായ ഷീബ, പാര്‍വതി, എ.പി രാജന്‍, കാറ്റാടി കുമാരന്‍, കെ.ആര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും സംഘത്തോടൊപ്പം എത്തിയിരുന്നു.
0 Comments