കെ.എസ്.എഫ്.ഇ ചിട്ടി വരിക്കാരോടുള്ള ധാര്‍ഷ്ഠ്യത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് കണ്‍സ്യൂമര്‍ ഫോറം

കെ.എസ്.എഫ്.ഇ ചിട്ടി വരിക്കാരോടുള്ള ധാര്‍ഷ്ഠ്യത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് കണ്‍സ്യൂമര്‍ ഫോറം

കാസര്‍കോട്: കെ.എസ്.എഫ്.ഇ ചിട്ടി വരിക്കാരോട് കാണിക്കുന്ന ഉദ്യോഗ ധാര്‍ഷ്ട്യത്തിന് എതിരെ പ്രക്ഷോഭം നടത്തുമെന്ന് കെ.എസ്.എഫ്.ഇ കണ്‍സ്യൂമര്‍ ഫോറം ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കാസറഗോഡ് കെ.എസ്.എഫ്.ഇയില്‍ നിന്ന് 100 X 10000 ഡിവിഷന്‍ ചിട്ടിയില്‍ 40% കിഴിവില്‍ വിളിച്ച ചിട്ടിക്ക് കാസര്‍ഗോഡ് കലക്ടറേറ്റിന് എതിര്‍വശത്തുള്ള അഞ്ചു സെന്റ് ഫ്‌ലാറ്റ് സമുച്ചയവും ജാമ്യം നല്‍കിയിട്ടും ഈ സ്ഥലത്തിന് ഒറിജിനല്‍ ആധാരം വേണമെന്ന് ശാഠ്യം പിടിക്കുകയാണ്. അടിയാധാരത്തിന്റെ പകര്‍പ്പ് എടുത്ത് നല്‍കി, കൂടാതെ 1500/- ബോണ്ടും നല്‍കി എന്നിട്ടും ചിട്ടി പണം നല്‍കിയിട്ടില്ല. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കേരളത്തിലുള്ള മിക്ക ബ്രാഞ്ചുകളിലും ഉണ്ട്. നീലേശ്വത്തുള്ള ബ്രാഞ്ചിലും ഇത്തരം പ്രവണത നിരവധിയുണ്ട് ഇതിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
പത്ര സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട്  ഇസ്മായില്‍ ചിത്താരി, വൈസ് പ്രസിഡന്റ് അസീസ് മഡിയന്‍,   ജന:സെക്രട്ടറി സണ്ണി തോമസ്,
ജോ:സെക്രട്ടറി ഷാജി വേരനാനിക്കല്‍,  ട്രഷറര്‍ അഗസ്റ്റ്യന്‍ നടയ്ക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments