നറുക്കെടുപ്പിലൂടെ ആഡംബര കാര്‍ സമ്മാനമായി ലഭിച്ചെന്നു വിശ്വസിപ്പിച്ച് യുവാവില്‍ നിന്നു പണം തട്ടാന്‍ ശ്രമം
കോട്ടയം: നറുക്കെടുപ്പിലൂടെ ആഡംബര കാര്‍ സമ്മാനമായി ലഭിച്ചെന്നു വിശ്വസിപ്പിച്ച് യുവാവില്‍ നിന്നു പണം തട്ടാന്‍ ശ്രമം. എരുമേലി മുട്ടപ്പള്ളി സ്വദേശി പാത്തിക്കല്‍ അരവിന്ദിനാണ് സന്ദേശം ലഭിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവാണ് വിളിച്ചത്. രാജ്യത്തെ പ്രമുഖ കമ്പനിയുടെ 20 ലക്ഷം രൂപ വിലയുള്ള കാര്‍ ഫേസ്ബുക് കൂട്ടായ്മയുടെ നറുക്കെടുപ്പിലൂടെ ലഭിച്ചെന്നായിരുന്നു സന്ദേശം.
കാര്‍ കേരളത്തില്‍ എത്തിക്കുന്നതിന് 10,000 രൂപ നിര്‍ദിഷ്ട അക്കൗണ്ടിലേക്ക് മുന്‍കൂറായി അടയ്ക്കണമെന്ന് നിര്‍ദേശിച്ചു. അരവിന്ദന്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു പദ്ധതിയില്‍ പങ്കാളിത്തമില്ലെന്ന് കാര്‍ നിര്‍മാണ കമ്പനി വ്യക്തമാക്കി. ഈ കാര്‍ കമ്പനിയുടെ ഫേസ്ബുക് പേ്ാസ്റ്റ് അരവിന്ദ് വായിച്ചിരുന്നു. ഇങ്ങനെ നമ്പര്‍ കരസ്ഥമാക്കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതാകാമെന്നാണ് വിലയിരുത്തല്‍.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ