വ്യാഴാഴ്‌ച, ഓഗസ്റ്റ് 01, 2019


ശ്രീനഗര്‍: കളിയിലൂടെയുള്ള സൈനിക സേവനത്തിന് താല്‍ക്കാലിക അവധി നല്‍കി കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്നിരിക്കന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോനി തീവ്രവാദി മേഖലയായ തെക്കന്‍ കശ്മീരില്‍ സേവനത്തിന്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്‌നന്റ് കേണലായ ധോനി പെട്രോളിംഗും ഗാര്‍ഡ് ഡ്യൂട്ടിയുമായി മറ്റുള്ള സൈനികരെപോലെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നു. 106 ടിഎ ബറ്റാലിയനൊപ്പം ആഗസ്റ്റ് 15 വരെ ധോനി യൂണിറ്റിനൊപ്പം ജോലി ചെയ്യും. വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമായി തെക്കന്‍ കശ്മീരിലാണ് ഇന്ത്യന്‍ നായകന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

സൈന്യം 2011 ല്‍ ലഫ്‌നന്റ് കേണല്‍ പദവി നല്‍കിയ ധോനി അഞ്ച് പാരച്യൂട്ട് പരിശീലനചാട്ടം നടത്തിയതിലൂടെ പാരാട്രൂപ്പര്‍ യോഗ്യതയും നേടി. ലോകകപ്പ് സെമിയില്‍ പുറത്തായതിന് പിന്നാലെ വിരമിക്കല്‍ അഭ്യൂഹം പ്രചരിക്കുന്നതിനിടയിലാണ് താന്‍ ക്രിക്കറ്റില്‍ നിന്നും രണ്ടുമാസം അവധിയെടുത്ത് സൈനിക സേവനത്തിന് പോകുന്നതായി ധോനി ബിസിസിഐ യെ അറിയിച്ചത്. വിന്‍ഡീസിനെതിരേയുള്ള പര്യടനം നടത്തുന്ന ടീമില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് താരം ബിസിസിഐ യോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ധോനിയുടെ അപേക്ഷ അനുവദിച്ചത്. അതേസമയം രണ്ടു തവണ ലോകകപ്പ് നേടിയ നായകനായ ധോനി വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്നും ഇപ്പോഴും ഒഴിഞ്ഞുമാറുകയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ