വ്യാഴാഴ്‌ച, ഓഗസ്റ്റ് 01, 2019


ലഖ്നൗ: 2017ലെ ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയും എംഎൽഎയുമായ കുൽദീപ് സിംഗ് സെംഗാറിനെ ബിജെപിയിൽ നിന്ന് പുറത്താക്കി. ഉന്നാവോ കേസിലെ ഇരയായ പെൺകുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന രണ്ട് വനിതകൾ ഉൾപ്പെടെ മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തു. അപകടസമയത്ത് സുരക്ഷാ ചുമതലയുള്ള പൊലീസുകാർ ഒപ്പമില്ലാതിരുന്നത് നേരത്തെ വിവാദമായിരുന്നു.

ഇരയായ പെൺകുട്ടിയെ വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ സെംഗാർ ഉള്‍പ്പെടെ 10 പേരെ സിബിഐ പ്രതി ചേർത്തിരുന്നു. ബലാത്സംഗകേസിൽ പ്രതിയായ എംഎൽഎ ഇപ്പോൾ ജയിലിലാണ്. പെൺകുട്ടിയെയും കുടുംബത്തെയും കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഇപ്പോൾ പ്രതിചേര്‍ത്തിരിക്കുന്നത്. യോഗി മന്ത്രിസഭയിലെ അംഗമായ രൻവേന്ദ്ര സിംഗിന്ഡറെ മരുമകന്റെ പേരും എഫ്ഐആറിലുണ്ട്.

റായ്ബറേലിയിൽ നടന്ന കാറപകടവുമായി ബന്ധപ്പെട്ട് 25 പേർക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടത്തിൽ ഇരയായ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളും കൊല്ലപ്പെട്ടിരുന്നു. പെൺകുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ