വ്യാഴാഴ്‌ച, ഓഗസ്റ്റ് 01, 2019
ബദിയടുക്ക: നീര്‍ച്ചാലില്‍ അഞ്ച്് കടകളുടെ ഷട്ടര്‍ പൂട്ടുകള്‍ തകര്‍ത്ത് പണവും സാധനങ്ങളും കവര്‍ന്നു. നീര്‍ച്ചാല്‍ മുകളിലെ ബസാറിലെ നാരായണ മണിയാണിയുടെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് ബേക്കറി, വടക്കേ മൂലയിലെ നാരായണന്റെ ഉടമസ്ഥതയിലുള്ള കെ സി വെജിറ്റബിള്‍സ്, സമീപത്ത് ദേവപ്പ നായ്കിന്റെ ഉടമസ്ഥതയിലുള്ള ടൈലറിംഗ് ഷോപ്പ്, അതേ കെട്ടിടത്തിന് പിന്‍വശത്തുള്ള രമേശന്റെ പലചരക്ക് കട എന്നിവിടങ്ങളിലും നീര്‍ച്ചാല്‍ താഴെ ബസാറിലുള്ള കൃഷ്ണന്റെ ബി കെ  ടൈലറിംഗ് ആന്റ് ടെക്സ്റ്റല്‍സ് എന്ന കടയിലുമാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച   രാവിലെ കടകള്‍ തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്.ബുധനാഴ്ച  രാത്രിയോ  വ്യാഴാഴ്ച പുലര്‍ച്ചയോ ആയിരിക്കാം കവര്‍ച്ച നടന്നതെന്ന് കരുതുന്നു. ഒരേ ദിവസം അഞ്ച് കടകളില്‍ കവര്‍ച്ച നടന്നത് വ്യാപാരികളെ ആശങ്കയിലാഴ്ത്തി. ബദിയടുക്ക പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കവര്‍ച്ച നടന്ന കടകളിലെത്തി പരിശോധന നടത്തി. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബദിയടുക്ക പോലീസ് കേസെടുത്തു. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ