വെള്ളിയാഴ്‌ച, ഓഗസ്റ്റ് 02, 2019


കാസര്‍കോട്: റെയില്‍വേ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്കുചെയ്ത് തട്ടിപ്പുനടത്തിയെന്ന പരാതിയില്‍ സ്വകാര്യ ട്രാവല്‍ സ്ഥാപന ഉടമയെ ആര്‍.പി.എഫ്. അറസ്റ്റുചെയ്തു. വെള്ളരിക്കുണ്ടിലെ ലിജിനെ(24)യാണ് ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ പി.വിജയകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പേഴ്സണല്‍ ഐ.ഡി. ഉപയോഗിച്ച് റെയില്‍വേ
ടിക്കറ്റുകള്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍വഴി ബുക്കുചെയ്ത് പിന്നീട് അമിതവിലയ്ക്ക് യാത്രക്കാര്‍ക്ക് വിതരണംചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്ന് ടിക്കറ്റുകളും ആര്‍.പി.എഫ്. സംഘം പിടിച്ചെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ