ശനിയാഴ്‌ച, ഓഗസ്റ്റ് 03, 2019

കാഞ്ഞങ്ങാട്: മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍.
ചിത്താരിയിലെ ഷക്കീലിനെ (19) യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. മൂലക്കണ്ടത്തെ ഡ്രൈവിങ് വിദ്യാര്‍ത്ഥിനിയുടെ ബാഗ് മോഷ്ടിച്ച് അതിലെ മൊബൈല്‍ ഫോണ്‍ എടുത്തത് ഷക്കീലാണെന്നു പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാട് ടൗണില്‍ നിന്നു ലോട്ടറി വില്‍പനക്കാരന്റെ ബാഗ് തട്ടിപ്പറിച്ചതും ഷക്കീലാണെന്നു പോലീസ് പറയുന്നു. വലിയ മോഷണങ്ങള്‍ക്കു മുതിരാതെ ചെറിയ തട്ടിപ്പറിക്കലുകളാണ് ഷക്കീലിന്റെ രീതി. ഉച്ചയ്ക്കുശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ