ഞായറാഴ്‌ച, ഓഗസ്റ്റ് 04, 2019

കാസര്‍കോട് : കലാരംഗത്ത് വര്‍ഷങ്ങളോളം നിറഞ്ഞുനിന്ന നിരവധി കലാകാരന്‍മാര്‍ ഇന്ന് പലതരത്തിലുള്ള അവശത അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും ആവശ്യമായ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവാനും കലാകാരന്മാരുടെ സംഘടനയായ ഉത്തര മലബാര്‍ മാപ്പിള ആര്‍ട് സൊസൈറ്റി (ഉമ്മാസ്) കാസര്‍കോടിന്റെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

മുഹമ്മദ് കോളിയടുക്കത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള മാപ്പിള കല അക്കാദമി കണ്ണൂർ ജില്ലാ സെക്രട്ടറി ഖമറുദീൻ കീച്ചേരി ഉദ്ഘാടനം  ചെയ്തു.  അസീസ് പുലിക്കുന്ന്,  സി.എച്ച് ബഷീർ, ഇസ്മായിൽ തളങ്കര, ജബ്ബാർ കാഞ്ഞങ്ങാട്,  കെ കെ അബ്ദുല്ല പടന്ന, സി വി മുഹമ്മദ് ചിത്താരി, ഖാലിദ് പള്ളിപ്പുഴ, അബ്ദുല്ല ഉദുമ, ജുനൈദ് മെട്ടമ്മൽ, ഹാരിഫ് എട്ടിക്കുളം, എന്നിവർ സംസാരിച്ചു. മൻസൂർ കാഞ്ഞങ്ങാട് സ്വാഗതവും ആദിൽ അത്തു നന്ദിയും പറഞ്ഞു

പുതിയ ഭാരവാഹികൾ: മുഹമ്മദ് കോളിയടുക്കം ( പ്രസിഡണ്ട്) ജബ്ബാർ കാഞ്ഞങ്ങാട്, ഖാലിദ് പളളിപ്പുഴ, ഹനീഫ ഇ കെ (വൈസ്  പ്രസിഡണ്ട്, ) മൻസൂർ കാഞ്ഞങ്ങാട് (ജനറൽ സെക്രട്ടറി) സിബി മുഹമ്മദ്, നിസാർ ചാല, സീന കണ്ണൂർ, ( ജോയിന്റ് സെക്രട്ടറി) ആദിൽ അത്തു (ട്രഷറർ) ഗഫൂർ പളളിപ്പുഴ (ഓഡിറ്റർ)

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ